Mukkam

ദിശാസൂചകം’ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്ക് വഴികാട്ടിയായി മുക്കം നഗരസഭ

മുക്കം :നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിവുനല്‍കുന്നതിനായി നഗരസഭ ദിശാസൂചകം എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലനപരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി.

പ്ലസ് വൺ അപേക്ഷ ഫോം പരിചയപ്പെടുത്തൽ, വിവിധ കോഴ്സുകളും കോഡുകളും, മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും ഹയർസെക്കണ്ടറി സ്കൂളുകളും ലഭ്യമായ കോഴ്സുകളും, കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആഗ്രഹിക്കുന്ന സ്കൂളിലും കോഴ്‌സിനും അഡ്മിഷൻ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹയർ സെക്കൻഡറി കൂടാതെയുള്ള ഉപരി പഠന സാധ്യതകളും ഹ്രസ്വകാല കോഴ്സുകളും, സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുടെ തുടർ പഠന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസ്സെടുത്തു. മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർസെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി സഹകരിച്ചാണ് നഗരസഭ പരിപാടി സംഘടിപ്പിച്ചത്.

മണാശ്ശേരി MKHMMO ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭവന വിനോദ്, നഗരസഭാ കൗണ്‍സിലര്‍മാരായ ലീല പുല്‍പ്പറമ്പില്‍, സുനില്‍ പൊയ്യേരി, ബിന്ദു രാജന്‍, ഉഷാകുമാരി, മുക്കം മുസ്ലിം ഓര്‍ഫനേജ് സി.ഇ.ഒ വി. അബ്ദുള്ളക്കോയ ഹാജി, പി.ടി.എ പ്രസിഡണ്ട് സലാം ചാലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റോബിന്‍ ഇബ്രാഹിം, മുഹമ്മദ് ഷമീര്‍, പ്രീത. ജി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പള്‍ അനുപ്. ഒ.വി സ്വാഗതവും ദിശാസൂചകം കോര്‍ഡിനേറ്റര്‍ മിറാന്‍. പി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button