Kodanchery

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി : സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ മീഡിയ മേഖലയിലെ പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ലിറ്റിൽ കെറ്റ്സിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ബിനു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു

വേളംകോട് സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക അനീഷ കെ ജോർജ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിച്ചു. റീൽസ് നിർമാണം, വീഡിയോ എഡിറ്റിംഗ്, സോഷ്യൽ മീഡിയ ഉള്ളടക്ക നിർമ്മാണം എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. കൂടാതെമൊബൈൽ ഫോൺ ഉപയോഗിച്ച് ആകർഷകമായ വീഡിയോകൾ തയ്യാറാക്കുന്ന രീതികളും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും ക്ലാസിലൂടെ പരിചയപ്പെടുത്തി.

ചടങ്ങിന് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ മിനി മാത്യു സ്വാഗതം ആശംസിക്കുകയും ഡെല്ല ജോർജ് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button