Kodanchery

മഞ്ഞുവയൽ വിമല യു.പി സ്കൂളിന് നവീകരിച്ച കെട്ടിടവും സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്തു

നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികളുടെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. അക്കാദമിക, കലാ-കായിക രംഗങ്ങളിലെ മികവിലൂടെ താമരശ്ശേരി സബ്ജില്ലയിൽ ശ്രദ്ധേയ സ്ഥാനമുള്ള വിദ്യാലയത്തിൽ നിലവിൽ 153 വിദ്യാർത്ഥികളും പത്തോളം അധ്യാപക-അനധ്യാപക ജീവനക്കാരും പ്രവർത്തിച്ചുവരുന്നു.

ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, സ്കൂൾ മാനേജർ ഫാ. ജെയിംസ് വള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യൻ, വാർഡ് മെമ്പർ വിത്സൻ തറപ്പേൽ, ആൻസി തോമസ്, അറ്റ്ലിൻ മേരി ബിജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button