Kodanchery
പ്രീ ഇവൻറുകളുടെ ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റി വെൽ 2026 ന്റെ പ്രചരണത്തിന്റെ ഭാഗമായി തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രീ ഇവൻറുകളുടെ ഉദ്ഘാടനം 20-06-2026 ശനിയാഴ്ച്ച രാവിലെ 9.30 ന് കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ വെച്ച് തിരുവമ്പാടി എംഎൽഎ സി. കെ കാസിം നിർവ്വഹിക്കും. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അദ്ധ്യക്ഷത വഹിക്കും.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തും കാലിക്കറ്റ് ജീപ്പേർസ് ക്ലബ്ബും തുഷാരഗിരി അഡ്വഞ്ചർ പാർക്കും ചേർന്നാണ് ഓഫ് റോഡ് ഫൺ റൈഡ് സംഘടിപ്പിക്കുന്നത്.







