മലബാർ റിവർ ഫെസ്റ്റിവൽ; വയനാട് ചുരം റൺ സീസൺ 2 നാളെ

കോടഞ്ചേരി: പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലൂടെ ഓടാൻ റോയൽ റണ്ണേഴ്സ് കാലിക്കട്ട് വീണ്ടും അവസരമൊരുക്കുന്നു. ‘വയനാട് ചുരം റൺ സീസൺ 2’ 2026 ജൂലൈ 5-ന് നാളെ രാവിലെ താമരശ്ശേരി ചുരത്തിൽ അരങ്ങേറും. കേരള ടൂറിസം, കെ.എ.ടി.പി.എസ്, ഡി.ടി.പി.സി കോഴിക്കോട്, എൽ.എസ്.ജി.ഡി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായാണ് ഇത്തവണത്തെ ചുരം റൺ സംഘടിപ്പിക്കുന്നത്.
മഴ നനഞ്ഞ ചുരം റോഡിലൂടെ, മഞ്ഞ് പുതച്ച മലനിരകൾക്ക് നടുവിലൂടെയുള്ള ഈ ഓട്ടം സാഹസികതയും പ്രകൃതി സൗന്ദര്യവും ഒരുമിക്കുന്ന അനുഭവമാണ്. കഴിഞ്ഞ സീസണിലെ വൻ വിജയത്തിന് ശേഷമാണ് രണ്ടാം പതിപ്പ് എത്തുന്നത്. 12-ാമത് മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി നടക്കും. അതിന്റെ മുന്നോടിയായാണ് ചുരം റൺ സംഘടിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും റോയൽ റണ്ണേഴ്സ് കാലിക്കട്ടുമായി ബന്ധപ്പെടുക.







