കൊടിയത്തൂർ സർവീസ് ഫോറം (KSF)ഇനായ ആസ്പയർ സ്കോളർഷിപ്പ് വിതരണം നടത്തി

കൊടിയത്തൂർ: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സി.കെ കാസിം എം.എൽ.എ പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറിയാൽ മാത്രമേ ജീവിതവിജയവും തൊഴിൽമേഖലയിലെ മുന്നേറ്റവും കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊടിയത്തൂർ സർവീസ് ഫോറം (KSF) ഇനായ ആസ്പയർ സ്കോളർഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവീസ് ഫോറം പ്രതിനിധി എം. എ. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, എക്സ് സർവീസ് ഫോറം പ്രസിഡന്റ് ഇ. കെ. മായിൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി ജുമൈല, കോട്ടമ്മൽ പ്രേമ ടീച്ചർ എന്നിവർ സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു.
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. കെ. അനീസ് “ഉന്നത പഠനം, കരിയർ തിരഞ്ഞെടുപ്പ്, ജീവിതലക്ഷ്യങ്ങൾ” എന്ന വിഷയത്തിൽ പ്രചോദനാത്മക ക്ലാസ് നയിച്ചു. ഇനായ കോ-ഓർഡിനേറ്റർ എ. എം. ഇർഷാദ് അതിഥികളെ പരിചയപ്പെടുത്തി. പ്രദേശത്തെ 82 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്തു.
സർവീസ് ഫോറത്തിന്റെ മുൻ സാരഥികളായ പി.വി അബ്ദുറഹ്മാൻ, മുഹമ്മദ് പുതിയോട്ടിൽ, ടി.ടി അബ്ദുല്ല, ടി.ടി അബ്ദുറഹ്മാൻ, യാസീൻ കണ്ണാട്ടിൽ, ടി.കെ ഉമ്മർ, എം.കെ കോയക്കുട്ടി, എം.കെ അഷ്റഫ്, എ.എം.ബി അഷ്റഫ്, എന്നിവർ ആശംസകൾ നേർന്നു.ഇ എ നാസർ അവതാരകനായ പരിപാടിയിൽ അമീൻ കൊടിയത്തൂർ സ്വാഗതവും എം. കെ. മനാഫ് നന്ദിയും രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം മരണപ്പെട്ട ആയിഷ ചേലപ്പുറത്ത് പങ്കെടുത്ത അവസാന പരിപാടിയായിരുന്നു. ആദരാജ്ഞലികൾ







