Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 11 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ ലഭിച്ച 8 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ രോഗ മുക്തിനേടി. നിലവിൽ പഞ്ചായത്ത് പരിധിയിൽ 127 പേർ ചികിത്സയിലുണ്ട്. വാർഡ്‌ 1, 3, 7 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ്‌ 8ൽ 2 പേർക്കും വാർഡ്‌ 9ൽ 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുത്തപ്പൻ പുഴയിൽ വച്ച് നടത്തപ്പെട്ട 80 പേരുടെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് കേസുകൾ ഇല്ല. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പിലായ 9 രോഗികൾക്ക് ഉൾപ്പെടെ 206 പേർക്ക് ഇന്ന് കൊവിഡ് വാക്സിൻ നൽകി. നാളെ പുല്ലൂരാംപാറ യു പി സ്കൂളിൽ വച്ച് കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button