ഓണ സമൃദ്ധി 2026 കർഷകച്ചന്ത ആരംഭിച്ചു

മുക്കം: മുക്കം നഗരസഭ, കൃഷിഭവൻ, മുക്കം കാർഷിക കർമ്മസേന, പച്ചക്കറി ക്ലസ്റ്റർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓണ സമൃദ്ധി 2026’ കർഷകച്ചന്ത മുക്കം കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു.
ആഗസ്റ്റ് 25 വരെ നടക്കുന്ന ചന്തയിൽ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലാണ് പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത്. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ അധികവിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യം.
കൃഷി ഓഫീസർ കെ. എ. ഷബീർ അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, വാർഡ് കൗൺസിലർമാരായ സുഹറ വഹാബ്, ശിവശങ്കരൻ വളപ്പിൽ, വി. ഗിരിജ, ഷരീഫ് അനീഫ് മുഹമ്മദ്, ശരീഫ് വെണ്ണക്കോട്, ജിജി ജയരാജ്, ബിന്ദു രാജൻ, വി. ബനൂജ, ജസീല അസീസ്, ബബിത മനോജ് എന്നിവർ പങ്കെടുത്തു.
കാർഷിക വികസന സമിതി അംഗങ്ങളായ എ. എം. അബ്ദുള്ള, ബാലകൃഷ്ണൻ വെണ്ണക്കോട്, കെ. മോഹനൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. സീനിയർ കൃഷി അസിസ്റ്റന്റ് സി. വി. സതി നന്ദി പറഞ്ഞു.







