Thiruvambady
ജനം ടി.വി. പൂക്കള മത്സരത്തിൽ സ്റ്റാർ ഫ്രണ്ട്സ് പുല്ലൂരാംപാറയ്ക്ക് കിരീടം

തിരുവമ്പാടി: ജനം ടി.വി. സംഘടിപ്പിച്ച സംസ്ഥാനതല പൂക്കള മത്സരത്തിൽ പുല്ലൂരാംപാറ സ്റ്റാർ ഫ്രണ്ട്സ് ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് സ്റ്റാർ ഫ്രണ്ട്സ് കിരീടം സ്വന്തമാക്കിയത്.
രാജേഷ് കെ, പ്രശോബ് കെ.എസ്., സാജൻ എം.എസ്., രാജേഷ് ടി.ആർ., ഫിറോസ് അബ്ദു, ഗ്രേയ്സ് ജോസഫ്, അനീഷ് ഇ.എം., അജിത്ത് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് സ്റ്റാർ ഫ്രണ്ട്സിനായി പൂക്കളം ഒരുക്കിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പൂക്കളത്തിന്റെ രൂപകൽപ്പനയിലെ മികവും വൈവിധ്യവും സ്റ്റാർ ഫ്രണ്ട്സിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.മത്സരശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും വിതരണം ചെയ്തു.







