Kodanchery

പൂക്കൾക്ക് പകരം പഴങ്ങളും പച്ചക്കറികളും; കോടഞ്ചേരിയിൽ വ്യത്യസ്തമായ ‘പൂക്കളം’ ഒരുക്കി വ്യാപാരി

​കോടഞ്ചേരി: ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ പൂക്കൾക്ക് പകരം പഴങ്ങളും പച്ചക്കറികളും കൊണ്ട് മനോഹരമായ പൂക്കളമൊരുക്കി ശ്രദ്ധേയരാവുകയാണ് കോടഞ്ചേരിയിലെ വ്യാപാരി ദമ്പതികൾ. കോടഞ്ചേരിയിൽ ‘ദേവ് ബനാന’ എന്ന സ്ഥാപനം നടത്തുന്ന സുധീർ ബാബുവും ഭാര്യ ധന്യയും ചേർന്നാണ് തങ്ങളുടെ കടയ്ക്ക് മുൻപിൽ ഈ വ്യത്യസ്ത പൂക്കളം തീർത്തത്.

​പഴങ്ങളും പച്ചക്കറികളും ചേർത്തുവെച്ച് അതിമനോഹരമായ ഡിസൈനിലാണ് ഇവർ കളം ഒരുക്കിയത്.
​ഉപയോഗിച്ച സാധനങ്ങൾ:

പച്ചക്കറികൾ: തക്കാളി 15 കിലോ), സവോള (10 കിലോ, ചെറിയ ഉള്ളി 10 കിലോ, പച്ചക്കായ 5 കിലോ, ഇഞ്ചി 3 കിലോ, വാഴക്കൂമ്പ് 2 എണ്ണം, വെളുത്തുള്ളി 1 കിലോ, കുടംപുളി 1 കിലോ.
​പഴവർഗ്ഗങ്ങൾ: പാഷൻ ഫ്രൂട്ട് 25 കിലോ, ബട്ടർ ഫ്രൂട്ട് 15 കില, നേന്ത്രപ്പഴം 5 കിലോ, നേന്ത്രക്കായ 5 കിലോ, റംബുട്ടാൻ 4 കിലോ. വിവിധ വർണ്ണങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കൃത്യമായ അളവിലും ക്രമത്തിലും വിന്യസിച്ച് ഒരുക്കിയ പൂക്കളം കാണാൻ നിരവധി ആളുകളാണ് കടയിലേക്ക് എത്തുന്നത്. പരമ്പരാഗത പൂക്കളങ്ങളിൽ നിന്നുള്ള ഈ വേറിട്ട പരീക്ഷണം നാട്ടുകാർക്കിടയിൽ വലിയ കൗതുകവും പ്രശംസയും നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button