Thiruvambady
ആരോഗ്യപരിശോധന രംഗത്ത് പുതിയ ചുവടുവെപ്പുമായി നീതി ലാബ്

തിരുവമ്പാടി : ജനങ്ങൾക്ക് കൂടുതൽ വേഗതയേറിയതും കൃത്യതയാർന്നതുമായ ആരോഗ്യപരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നീതി ലാബ്ൽ അത്യാധുനിക FULLY AUTOMATIC AGAPPE CLINICAL CHEMISTRY ANALYZER പ്രവർത്തനസജ്ജമായി.
പുതിയ അനലൈസറിന്റെ ഉദ്ഘാടനം തിരുവമ്പാടി എം. എൽ.എ സി.കെ കാസിം നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമായും വിശ്വസനീയമായും നടത്തുന്നതിനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്,വാർഡ് മെമ്പർ ബോസ് ജേക്കബ് എന്നിവർക്കൊപ്പം വ്യാപാര മേഖലയിലെ സുഹൃത്തുക്കളും ജനപ്രതിനിധികളും പങ്കെടുത്തു.







