ഇ എസ് എ വിജ്ഞാപനം വനഭൂമിയും റവന്യൂ ഭൂമിയും വേർതിരിച്ച് വന അതിർത്തിയിൽ സീറോ ബഫര് സോൺ ആക്കണം കോൺഗ്രസ്

കോടഞ്ചേരി: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് കരട് വിജ്ഞാപനത്തിൽ വനവും റവന്യൂ ഭൂമിയും കൃഷി ഭൂമിയും വേർതിരിച്ച് സീറോ ബഫർസോണക്കി ഇ എസ് എ വനാതിർത്തിയത് നിലനിർത്തണമെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ടു.
റവന്യൂ കൃഷിഭൂമികൾ വേർതിരിച്ച് വനം മാത്രം അടിസ്ഥാനമാക്കി കോടഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ റവന്യൂ വനം വകുപ്പുകൾ സംയുക്തമായി നൽകിയ മാപ്പ് അംഗീകരിക്കണമെന്നും പ്രാദേശിക ഭാഷകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും രാജ്യത്ത് ജനസാന്ദ്രത ഏറ്റവും ഉള്ള സംസ്ഥാനമായ കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനഭൂമി ഉണ്ടായിട്ടും വിജ്ഞാപനത്തിലെ ആ വ്യക്തത മാറ്റി മലയോരമേഖല ജനങ്ങളുടെ ആശങ്ക അകറ്റാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാൻ വനം കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പുകൾക്ക് കത്തുകൾ അയക്കാനും നിവേദനം നൽകാനും ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
പശ്ചിമഘട്ടത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന കർഷകർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിൽ സംസ്ഥാന ഗവൺമെൻറ് നൽകിയ നിർദ്ദേശങ്ങൾ കേന്ദ്രം പരിഗണിക്കണമെന്നും അന്തിമ വിജ്ഞാപനത്തിൽ കർഷകരെ സംരക്ഷിക്കുന്ന ഇടപടി സ്വീകരിക്കുന്ന സംസ്ഥാന ഗവൺമെൻറ് നിർദ്ദേശങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ , കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല,
ജോസ് പൈക, ആൻറണി നീർവേലി, ശിവദാസൻ താഴെ പാലാട്ട്, ബാബു പട്ടരാട്ട്, ജിജി എലുവാലുങ്കൽ, റോയി കുന്നപ്പള്ളി, ജോബി ജോസഫ്, മിനി സണ്ണി, ബേബി കോട്ടപ്പള്ളി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.







