Kodiyathur
ഈസ്റ്റ് വാലി; ജനറൽ ബോഡി മീറ്റിങ്ങും പ്രതിഭാ ആദരവും

കൊടിയത്തൂർ: കട്ടിരിച്ചാൽ ഈസ്റ്റ് വാലി റെസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ച റസിഡൻസ് അംഗങ്ങളെയും ലോകകപ്പ് പ്രവചന വിജയികളെയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ് മാസ്റ്ററെയും യോഗത്തിൽ ആദരിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കവിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീജ ടീച്ചർ, പി അഹ്മദ് കുട്ടി എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രസിഡണ്ട് കെ.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഉള്ളാട്ടിൽ സത്താർ സ്വാഗതവും അബ്ദുസമദ് എ.പി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കുഞ്ഞാലി (പ്രസിഡൻ്റ്), യും അബ്ദുസമദ് എ.പി (സെക്രട്ടറി) യെയും തെരഞ്ഞെടുത്തു.







