Karassery

മുള ദിനം ആചരിച്ചു

കാരശ്ശേരി :അന്താരാഷ്ട്ര മുളദിനാചരണത്തിന്റെ ഭാഗമായി മുളയുടെ പാരിസ്ഥിതിക പ്രാധാന്യവും മുളയുല്പന്നങ്ങളുടെ സാധ്യതകളും പുതിയ തലമുറക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ പരിസ്ഥിതി, കാർഷിക ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സന്ദേശ യാത്രയും മുളങ്കാട് സന്ദർശനവും സംഘടിപ്പിച്ചു.

ഇരുവഞ്ഞി പുഴയോരത്തെ എസ്.കെ സ്മൃതി കേന്ദ്രത്തോട് ചേർന്നുള്ള മുളങ്കാട്ടിൽ നടന്ന മുളദിന സംഗമത്തിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി അബ്ദുൽ അക്ബർ നിർവ്വഹിച്ചു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും കില ഫാക്കൽറ്റിയുമായ വി.മോയി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സീനിയർ അധ്യാപിക കെ.സുലൈഖ മാവൂർ ആധ്യക്ഷത വഹിച്ചു. പി.പി നഫീസ, പി മിഥു, സംസാരിച്ചു. ക്ലബ് കോ-ഓർഡിനേറ്റർ ടി റിയാസ് സ്വാഗതവും യു.പി ഷാജിത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button