Kodanchery

ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയത്ത് ആഘോഷിച്ചു

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ ബത്തേരി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 47-ാം വാർഷികം പുലിക്കയം യൂണിറ്റിൽ വച്ച് ആഘോഷിച്ചു. ശ്രേയസ് കുടുംബാംഗങ്ങൾ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടത്തിന്റെ നേതൃത്വത്തിൽ ശ്രേയസ് പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 47 വർഷം കൊണ്ട് സമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും, ഓരോ വ്യക്തിയെയും ശരിയായ സ്വത്വബോധത്തിലേക്ക് നയിക്കാനും, ജാതി-മത-രാഷ്ട്രീയ-സാമ്പത്തിക അതിർവരമ്പുകളില്ലാതെ എല്ലാവരെയും സാഹോദര്യത്തിന്റെയും പരസ്പര കരുതലിന്റെയും ലോകത്തിലേക്ക് കൊണ്ടുവരാനും ശ്രേയസിന് കഴിഞ്ഞുവെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ജോസ് കുറൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി ഓ മാരുടെ ത്യാഗപൂർവമായ പ്രവർത്തനത്തെ പ്രശംസിച്ചു കൊണ്ട് കോഴിക്കോട് മേഖലയിലെ മുഴുവൻ ശ്രേയസ് പ്രവർത്തകരെയും അദ്ദേഹം ആദരിച്ചു. യോഗത്തിൽ ശ്രേയസ് പുലിക്കയം യൂണിറ്റ് പ്രസിഡന്റ് മിനി പാലത്തിങ്കൽ, ജേക്കബ് ഊര്യക്കുന്നത്ത്, ഷിൽബി രാജു, യൂസിമോൻ, മേഖല ആനിമേറ്റർ എൽദോ ചാൾസ്, ലിസി കുന്നംപുറം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുലിക്കയം യൂണിറ്റ് പ്രവർത്തകയും മേഖല അക്കൗണ്ടന്റുമായ ലിജി സുരേന്ദ്രൻ സ്വാഗതവും, ഗ്രേസിക്കുട്ടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button