Kodanchery
ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ ദിനമായി ആചരിച്ചു. മീൻമുട്ടി കവല മുതൽ നെല്ലിപ്പോയിൽ വരെയുള്ള റോഡ് സൈഡിൽ ഓയിസ്ക നട്ടു പരിപാലിച്ചു വരുന്ന വൃക്ഷത്തൈകളുടെ പരിപാലനവും ശുചീകരണവും നടത്തി.
ഓയിസ്ക പ്രസിഡന്റ് ഷെല്ലി കുന്നേലിന്റെ നേതൃത്വത്തിൽ സാബു അവണ്ണൂർ, ജോസ് കയത്തുങ്കൽ, വിൽസൺ തറപ്പേൽ, ജിനേഷ് മാറാംവേലിൽ, റോയി ഊന്നുകല്ലേൽ, ജിജി കുരുവികടയിൽ, ജോസ് പരുത്തമല, റോജൻ വലിയമറ്റം, അനൂപ് മുണ്ടിയാങ്കൽ, സ്കറിയ പടിഞ്ഞാറ്റു മുറി, ബിനോയി തുരുത്തിയിൽ എന്നിവർ ശുചികരണ പ്രവർത്തനം നടത്തി.







