Kodanchery
പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ സോഷ്യൽ ഓഡിറ്റ് സംഘടിപ്പിച്ചു

ചെമ്പുകടവ്: പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതിയുടെ ഭാഗമായി ചെമ്പുകടവ് ഗവ. യു.പി. സ്കൂളിൽ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങൾ, ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഹിയറിങ്ങിൽ വിലയിരുത്തി.







