Mukkam

ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

ചെറുവാടി: ചെറുവാടി – കവിലട റോഡിൽ ചെറുവാടി അങ്ങാടിക്ക് സമീപം സ്കൂളിന് മുന്നിൽ സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.

വലിയ ഇറക്കവും അങ്ങാടി ജംഗ്ഷനും കൂടി ചേരുന്നതിന് സമീപത്ത് ദിനേന ബൈക്ക് യാത്രികരും സ്കൂൾ വിദ്യാർഥികളുമുൾപെടേ ചെറിയ അപകടത്തിൽപെടുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് സ്കൂൾ പിടിഎ കമ്മറ്റി മുൻകൈയ്യെടത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.നിരവധി വാഹനങ്ങള്‍ ദിനേന കടന്നു പോകുന്ന റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് നേരത്തേ ആവശ്യം ശക്തമായിരുന്നു.

സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് മാസ്റ്റർ കീലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് വന്ദന ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ ജമാൽ വൈസ് പ്രസിഡണ്ട് വി.പി ശശീന്ദ്രൻ, പിടിഎ എസ്എംസി ഭാരവാഹികളായ നിയാസ് ചെറുവാടി, കരീം ഉമ്മിണിയിൽ, നിസാം കെ.വി സൽമാൻ താഴത്ത് മുറി എന്നിവർ സംബന്ധിച്ചു. സ്പോൺസർ മാജിദ് ഹാർഡ് വെയർ ചെറുവാടി എംഡി ഷാമിലിനെ സ്കൂൾ എച്ച് എം ഹാരാർപ്പണം നടത്തി അനുമോദിച്ചു.

Related Articles

Leave a Reply

Back to top button