Mukkam

ഫുട്ബോൾ ടർഫ് നാമകരണം

മുക്കം: മണാശ്ശേരി എം എ എം ഒ കോളജിൽ നിർമ്മിച്ച അത്യാധുനിക ഇലവൻസ് ഫുട്ബോൾ ടർഫ്ന് ഓർഫനേജ് സ്ഥാപക സെക്രട്ടറി വി മൊയ്തീൻ കോയ ഹാജിയുടെ പേരിട്ടു.

സംരംഭകനും,സാമുഹിക പ്രവർത്തകനുമായ എഫ് എം ഫാറൂഖ് നാമകരണ കർമ്മം നിർവഹിച്ചു. പ രിപാടി സി കെ കാസിം എംഎൽ എ ഉദ്ഘാടനം ചെയ്‌തു. ഓർഫനേജ് പ്രസിഡണ്ട് വി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർ പേഴ് സൺ കെ പി ചാന്ദ്നി മു ഖ്യാതിഥിയായി. ഓർഫനേജ് സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ഡോക്ടൻ എൻ എം അബ്ദുൽമജീദ്, എം എ എം ഒ കോളജ് പ്രിൻസിപ്പൽ ഡോക്ടർ സാജിദ് ഇ കെ, മുൻ പ്രിൻസിപ്പൽ വി എം ഉസ്സൻ കുട്ടി, ക്രസന്റ് മദ്രസ മാനേജർ പി കെ മുഹമ്മദ്, എം കെ പ്രേമൻ സംസാരിച്ചു. ഓർഫനേജ് സെക്രട്ടറി വി ഹസ്സൻ സ്വാഗതവും, പ്രവർത്തക സമിതി അംഗം വി വീരാൻ കോയ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button