എസ്.എം.എ ചികിത്സാ സഹായ നിധിയിലേക്ക് ഒരു മാസം കൊണ്ട് വന്നത് 21.55 കോടി രൂപ

മുക്കം: നാടിന്റെ വറ്റാത്ത കാരുണ്യത്തിന്റെ മായാത്ത മുദ്ര യായി എസ്.എം.എ ഫണ്ട്; എസ്.എം.എ ബാധിച്ച മൂന്ന് കു രുന്നുകളുടെ ചികിത്സക്കായി ആ ബാലവൃദ്ധം സഹായഹ സ്തം നീട്ടിയപ്പോൾ ഒരു മാസംകൊണ്ട് കൈവന്നത് 21,55,60,308 കോടി രൂപ. ഇന്നലെ ഉച്ചയ്ക്ക് 2.20 വരെയുള്ള കണക്കാണിതെന്നും ചികിത്സ കമ്മറ്റി ഭാരവാഹികൾ വാർ ത്ത സമ്മേളനത്തിൽ പറഞ്ഞു. നേരിട്ടുള്ള പണമായും ചെ ക്കായും ലഭിച്ച തുകയിൽ 1,70,73,538 രൂപ സമാഹരണ സമി തി നേരിട്ട് ബാങ്കിൽ നിക്ഷേപിച്ചതാണ്.
മൂന്ന് കുട്ടികളുടെയും ചികിത്സാ നടപടികൾ വേഗത്തി ലാക്കുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുക യാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച കോഴിക്കോ ട് ആസ്റ്റർ മിംസ് ആശുപത്രിയിലെത്തി കുട്ടികളെ ചികിത്സി ക്കുന്ന ഡോക്ടർ സ്മിലു മോഹൻലാലുമായി സമാഹരണ സമിതി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ചികിത്സയുമാ യി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദമായി ചർച്ച ചെയ് തു. വാർത്ത സമ്മേളനത്തിൽ സി.കെ കാസിം എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി, ഹനീഫ് മുഹ മ്മദ്, ഫാ സിബിൻ കിളിയൻ പറമ്പിൽ, പി.യു ഷാഹിർ, അ ബീഷ് ജോസഫ് എന്നിവർ പങ്കെടുത്തു.







