Kodanchery

കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ്; പിൻവലിച്ച അനുമതി തിരിച്ചുനൽകി വനം വകുപ്പ്

കോടഞ്ചേരി പഞ്ചായത്തിൽ ഗവൺമെന്റ് ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വെടിവെച്ച കർഷകൻ ഇടപ്പാട്ടു കാവുങ്കൽ ജോർജ് ജോസഫ് പന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടി വെക്കാൻ നൽകിയ അധികാരം പിൻവലിച്ച നടപടി ഉടൻ റദ്ദാക്കും.

കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. എം രാജീവനാണ് ജോർജ് ജോസഫിനെ എം പാനൽ ലിസ്റ്റിൽ നിന്നും നീക്കി ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്നറിയിച്ചത്.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തോടാണ് ഡി എഫ് ഒ ഇക്കാര്യം അറിയിച്ചത്.

കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ജെമിഷ് ഇളംതുരുത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അഗസ്റ്റി പല്ലാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അന്നക്കുട്ടി ദേവസ്യ, തമ്പി പറകണ്ടത്തിൽ, ചിന്ന അശോകൻ. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോയി നെടുമ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം, ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മനയിൽ, കെ.ടി സെബാസ്റ്റ്യൻ ഐ.എ.ൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിലിൻ മംഗലത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button