Thiruvambady

ലോക ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ലിസാ ഹോസ്പിറ്റൽ സ്ഥാപകൻ ഡോക്ടർ പി എം മത്തായിയെ ആദരിച്ചു.

തിരുവമ്പാടി: ലോക ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ലിസ ഹോസ്പിറ്റൽ സ്ഥാപകനായ ഡോ. പി എം മത്തായിയെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
കുടിയേറ്റ മേഖലയായ തിരുവമ്പാടിയിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായ വ്യക്തിത്വമാണ് ഡോ. പി എം മത്തായി. ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സജീവ പ്രവർത്തകൻ കൂടെയാണ് അദ്ദേഹം.

കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിൽ പൊന്നാടയണിയിച്ചു. മിൽക്ക് സൊസൈറ്റി പ്രസിഡന്റ് ബിനു സി കുര്യൻ, സുന്ദരൻ എ പ്രണവം, ജോസഫ് പുലക്കുടി, ഒ പി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button