Kozhikode

ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍; കോഴിക്കോട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ച കൊളത്തറ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ നാലു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. കോഴിക്കോട് വലിയങ്ങാടിയിലും, കൊളത്തറയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കും.

പൊതുഇടങ്ങളിലെ കൂടിചേരലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് കളക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കിയത്. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കും. കൊളത്തറ കുണ്ടായിതോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ 20 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. കൊളത്തറ കുണ്ടായിതോട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. വലിയങ്ങാടിയിലും നിയന്ത്രണം ഏര്‍പെടുത്തും. രോഗിയുടെ അച്ഛന്‍ കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരിയാണ്. ആത്മഹത്യ ചെയ്തതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച വെള്ളയില്‍ സ്വദേശി കൃഷ്ണന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും.

Related Articles

Leave a Reply

Back to top button