TOP NEWS
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായിടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചുകോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചുലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനംകോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര്‍ 29.65%സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണംകോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തുആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജംകൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചുകൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
Omassery

ഓമശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി: ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടുപന്നികളില്‍ ഒന്നിനെ ഇന്ന് പുലര്‍ച്ചയോടെ വെടിവച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതികളെ തുടര്‍ന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഓമശ്ശേരി വെസ്റ്റ് ഏഴാംവാര്‍ഡിലെ കിഴക്കേതൊടികയില്‍ മൊയ്തീന്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് വച്ച് ഗണ്‍മാന്‍ ഫിറോസ്ഖാന്‍ കളരിക്കണ്ടി (ബാബു) കാട്ടുപന്നിയെ വെടിവച്ചത്.

വാര്‍ഡ് മെംബര്‍ പി.വി അബ്ദുറഹിമാന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി പന്നിയെ സംസ്‌കരിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി പ്രശാന്തന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ സജീവ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിജയന്‍, ഒ ശ്വേദപ്രസാദ്, എം.എസ് പ്രസൂദ എന്നീ തിരുവമ്പാടി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് മഹസര്‍ തയ്യാറാക്കി സംസ്‌കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

News from Omassery Varthakal

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

nineteen + nineteen =

Back to top button