Mukkam
കിണറിൽ വീണ പശുവിനെ മുക്കം അഗ്നിശമന സേന രക്ഷപെടുത്തി

മുക്കം : പൂവാറംതോട് കൽപ്പാത്തി എന്നസ്ഥലത്ത് സെബാസ്റ്റ്യൻ മലപ്രവനാൽ എന്ന ആളുടെ ഒന്നര വയസ്സ് പ്രായമുള്ള പശു വീണ സന്ദേശം ലഭിച്ച ശേഷം സേന സംഭവസ്ഥലത്ത് എത്തിയപ്പോൾ 40 അടി താഴ്ചയുള്ള കിണറിൽ പശു വീണ് കിടക്കുകയായിരുന്നു എക്സ്റ്റൻഷൻ ലാഡർ ഇറക്കി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മിഥുൻ കിണറിൽ ഇറങ്ങി ഡെലിവറി ഹോസ് ഉപയോഗിച്ച് പശുവിനെ കെട്ടി സേനാംഗങ്ങൾ പുറത്തേക്ക് എടുത്തു. പശുവിന്റെ കൊമ്പ് വീഴ്ചയിൽ പൊട്ടി പോയിരുന്നു ഉടമസ്ഥരെ ഏൽപ്പിച്ചു സേന മടങ്ങി







