Mukkam

അഗസ്ത്യൻമുഴിയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണം

മുക്കം : ദിവസേന ധാരാളം യാത്രക്കാർ എത്തുന്ന അഗസ്ത്യൻമുഴിയിൽ ശൗചാലയത്തോടുകൂടിയ ബസ് കാത്തിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) മുക്കം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് റോയി കോക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ, ജോസ് പൈമ്പിള്ളിൽ, സിജോ വടക്കേൻതോട്ടം, എം.ജി. തങ്കച്ചൻ, എൻ.വി. സെബാസ്റ്റ്യൻ, തോമസ് അലക്സ്, ഷിജി അഗസ്റ്റ്യൻ, ജോബി മാതാളി കുന്നേൽ, ജെയ്സൺ കുന്നേക്കാട്ട്, വിശ്വനാഥൻ, ലിബിൻ തോമസ്, നിർമൽ ദേവസ്യ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button