India

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കര്‍ഷക നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താന്‍ കര്‍ഷക കൂട്ടായ്മ. മാര്‍ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന നേതാക്കള്‍ സന്ദര്‍ശനം നടത്തും. ബിജെപിക്കെതിരെ കര്‍ഷക കൂട്ടായ്മകളും പൊതു പരിപാടികളും സംഘടിപ്പിക്കും.

ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 97ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ നൂറാം ദിവസമായ ശനിയാഴ്ച ഡല്‍ഹി അതിര്‍ത്തികളിലും കുണ്ട്‌ലി മനേസര്‍ പല്‍വാല്‍ എക്‌സ്പ്രസ് വേയിലും രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും.

വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. വനിത കര്‍ഷക ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ടിന് സമര കേന്ദ്രങ്ങളിലെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാതെ ബിജെപിക്കെതിരെ പ്രചാരണം നടത്തും.15ന് ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button