Mukkam

മുസ്‌ലിംലീഗ് ഓഫീസ് ഉദ്ഘാടനം ഇന്ന്

മുക്കം : മുസ്‌ലിംലീഗ് മുക്കം നഗരസഭ കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡൻറ്്‌ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം അഞ്ചരയ്ക്കാണ് ഉദ്ഘാടനം. 25 ലക്ഷംരൂപ ചെലവഴിച്ച് മുക്കം പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്താണ് ഓഫീസ് നിർമിച്ചത്. ബാഫഖി തങ്ങൾ സ്മാരക ഓഫിസ് എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, റഫറൻസ് ലൈബ്രറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, മണ്ഡലം പ്രസിഡൻറ്്‌ സി.കെ. കാസിം, ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹിമാൻ, പോഷകസംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. മുസ്‌ലിംലീഗ് മുക്കം നഗരസഭാ പ്രസിഡൻറ്്‌ ദാവൂദ് മുത്താലം, ജനറൽ സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, വി. അബ്ദുല്ലക്കുട്ടി, എ.എം. അബൂബക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button