Thiruvambady
തിരുവമ്പാടിയിൽ എൻ ഡി എയുടെ സ്ഥാനാർഥിയായി ബേബി അമ്പാട്ട് മത്സരിക്കും

തിരുവമ്പാടി: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ എൻ ഡി എയുടെ സാരഥിയായി ബേബി അമ്പാട്ട് മത്സരിക്കും.
കോഴിക്കോട് കോവൂർ സ്വദേശിയായ ബേബി അമ്പാട്ട് 1996 മുതൽ ബി ജെ പിയുടെ സജീവ പ്രവർത്തകനാണ്. വിലങ്ങാട് സർവീസ് ബാങ്കിന്റെ സെക്രട്ടറിയായും ബി ജെ പി ജില്ലാ/സംസ്ഥാന സെക്രട്ടറിയായും മൈനോറിറ്റി മോർച്ചാ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എം വി ആർ കാൻസർ സെന്ററിന്റെ നടത്തിപ്പുകാരായ കെയർ ഫൗണ്ടേഷൻ ആൻഡ്‌ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക മെമ്പർ കൂടെയാണ് ബേബി അമ്പാട്ട്.







