കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം:പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

മുക്കം: കാരശേരി പഞ്ചായത്തിലെ മലയോര മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം വേണമെന്നാവശ്യ പ്പെട്ട് പഞ്ചായത്തിലെ ഇടത് അംഗങ്ങൾ കാരശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാനെത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമൊരുക്കുന്നി ല്ലെന്നും പഞ്ചായത്ത്പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരെ നേരിൽ കണ്ട് സംസാരിച്ച എൽഡിഎഫ് അംഗങ്ങളോട് ധിക്കാരപരമായി പെറുമാറുകയും ഓഡിറ്റ് ഒബ്ജക്ഷന്റെ പേര് പറഞ്ഞ് ഇവയൊന്നും നടപ്പാക്കാൻ കഴിയില്ലെന്ന സമീപനം സ്വീകരിച്ചെന്നും ഇടത് അംഗങ്ങൾ ആരോപിച്ചു.
ഇന്നലെ മുതൽ പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളം നൽകാമെന്നും ആശുപത്രിയിൽ പന്തലും കസേരയും ഒരുക്കാമെന്നുമുള്ള പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നും ഇടത് അംഗങ്ങൾ പറഞ്ഞു. ഇടതുമുന്നണിയുടേത് രാഷ്ടീയ നാടകമാണെന്ന് പഞ്ചായത്ത് ഭരണസമിതിപറഞ്ഞു.







