Omassery

പ്രതിപക്ഷം വികസനത്തിന് തുരങ്കം വെക്കുന്നു -കെ.കെ. ശൈലജ

ഓമശ്ശേരി : വികസനത്തിനും ജനക്ഷേമപദ്ധതികൾക്കും തുരങ്കംവെക്കുന്ന പ്രതിപക്ഷനേതാവിന്റെ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സാമൂഹികക്ഷേമ ആരോഗ്യവകുപ്പ‌് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ‌് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പിണറായി സർക്കാരിന് കീഴിൽ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചതാണ്. ഇടത് സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ വിറളിപൂണ്ട പ്രതിപക്ഷം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു. ക്ഷേമപദ്ധതികളെ തടഞ്ഞ പ്രതിപക്ഷനേതാവിനും യു.ഡി.എഫിനും എതിരായ ജനവിധിയാണ് വരാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. എം.പി. രാകേഷ് അധ്യക്ഷനായി. കൊടുവള്ളി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കാരാട്ട് റസാഖ്, ആർ.പി. ഭാസ്കരൻ, ഒ.പി. റഷീദ്, ഷുഹൈബ്, കെ.കെ. രാധാകൃഷ്ണൻ, ഒ.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button