Thiruvambady

കോവിഡ് കണക്കുകൂട്ടുന്നു; തിരുവമ്പാടിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കാൻ ഒരുങ്ങുന്നു.

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പിനുശേഷം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് ഒരുങ്ങുന്നു. എല്ലാ വ്യാപാരസ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിക്കണമെന്നും, എല്ലാ പൊതുചടങ്ങുകളിലും കോവിഡ് പ്രോട്ടോകോൾ കർശനമാക്കണം എന്നും. വീഴ്ച വരുത്തുന്നവരുടെ പേരിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും എന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് പറഞ്ഞു.

അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ നിയമനടപടികൾ കൈകൊള്ളും എന്നും

കോവിഡ് വാക്സിനേഷൻ നിശ്ചയിക്കപ്പെട്ടവർക്ക് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ എല്ലാദിവസവും സൗകര്യമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർക്കും, സമ്പർക്കത്തിൽ ഉള്ളവർക്കും വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും പോകേണ്ടവർക്കും ടെസ്റ്റിനുള്ള സൗകര്യം എല്ലാ വെള്ളിയാഴ്ചകളിലും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ (സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ) ലഭ്യമാണ്.

കഴിഞ്ഞ ആഴ്ച ഒരാൾ മരിക്കുകയും പോസിറ്റീവ് കേസുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. ശനിയാഴ്ച 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് പിടിപെട്ടത്. ഞായറാഴ്ച രണ്ടു പേർക്കുകൂടി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കണക്കിൽ 24 പേരായി

ഏപ്രിൽ എട്ടിനു മുമ്പ് ആർ ആർ ടി യോഗങ്ങൾ വിളിച്ച് ആർ ആർ ടി വളണ്ടിയർ കമ്മിറ്റി പുന സംഘടിപ്പിക്കാനും പഞ്ചായത്ത് ഒരുങ്ങുന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് നടത്തുന്ന എല്ലാ ചടങ്ങുകളും പഞ്ചായത്ത് സെക്രട്ടറിയെയും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറേയും രേഖാമൂലം അറിയിക്കണമെന്നും പഞ്ചയത്ത് പ്രസിഡന്റ് അറിയിച്ചു.

ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും വരുന്നവർ കോവിഡ് വാക്സിനേഷൻ എടുത്താലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ഏഴുദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടതാണ്. ഏഴാമത്തെദിവസം ആർ.ട്ടി.പി.സി.ആർ. ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയാൽ റിലീസ് ചെയ്യാവുന്നതും അല്ലാത്തപക്ഷം 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കേണ്ടതുമാണ്.

കോവിഡ് പോസിറ്റീവ് ആയാൽ പത്താമത്തെദിവസം റീടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഇവരുടെ സമ്പർക്കത്തിലുള്ളവർ ഏഴുദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യേണ്ടതാണ്.

Related Articles

Leave a Reply

Back to top button