Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപം

തിരുവമ്പാടി: ഇന്ന് തിരുവമ്പാടിയിൽ നടത്തിയ നൂറുപേരുടെ ആന്റിജൻ പരിശോധനയിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ മുക്കം മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവരും ഒരാൾ റിപ്പീറ്റ് ടെസ്റ്റ് ചെയ്തതുമാണ്. ബാക്കി 18 പേർ തിരുവമ്പാടി സ്വദേശികളാണ്.

മറ്റു സ്ഥാപനങ്ങളിൽ നിന്ന് ടെസ്റ്റ് ചെയ്തവരിൽ 11 പേർ കൂടി പോസിറ്റീവ് ആയതോടെ ഇന്ന് തിരുവമ്പാടിയിൽ 29 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

4, 5, 6, 16, 17 വാർഡുകളിൽ ഒരാൾക്ക് വീതവും 7, 8, 9, 12, 13, 15 വാർഡുകളിൽ രണ്ടു പേർക്ക് വീതവും പതിനൊന്നാം വാർഡിൽ അഞ്ചുപേർക്കും പത്താം വാർഡിൽ ഏഴുപേർക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തുമ്പോൾ ക്യാമ്പിന് വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നും, ടെസ്റ്റിന് വരുന്നവരെ നിയന്ത്രിക്കാനോ നിർദ്ദേശം നൽകാനോ നിലവിൽ ആളില്ല എന്നും, ടോക്കൺ സംവിധാനം പോലും ഒരുക്കാൻ അധികാരികൾ തയ്യാറായിട്ടില്ല എന്നും ആക്ഷേപങ്ങൾ ഉയർന്നുവരുന്നുണ്ട്.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്താൻ തീരുമാനിച്ചിരുന്നു, എന്നാൽ ടെസ്റ്റ് കിറ്റ് ലഭിക്കാത്തതിനാൽ ടെസ്റ്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button