Mukkam
കൊടിയത്തൂർ പഞ്ചായത്തിലെ നെൽക്കർഷകരുടെ നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും.

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ നെൽക്കർഷകരുടെയും നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും.
വില കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾത്തന്നെ നൽകുമെന്ന് സെക്രട്ടറി കെ. ബാബുരാജ് പറഞ്ഞു. നെല്ല് സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറും.
കഴിഞ്ഞ വർഷം 46 കർഷകരിൽ നിന്ന് 50 ടൺ നെല്ലാണ് ബാങ്ക് വാങ്ങിയത്. ചെറുവാടിയിൽവെച്ച് വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് നെല്ല് സംഭരിക്കുന്നത്. ഇതിന് മുന്നോടിയായി നെൽകർഷകരുടെ പ്രത്യേക യോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
പ്രസിഡന്റ് വി. വസീഫ് അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ബാങ്ക് വൈസ് പ്രസിഡൻറ് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർ എ.സി. നിസാർ ബാബു സെക്രട്ടറി കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.







