Kozhikode

ജി​ല്ല​യി​ൽ മു​ഴു​വ​ൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മു​ഴു​വ​ൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. മേ​യ് ര​ണ്ടി​ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ ജി​ല്ല​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചാ​ണ് വോ​ട്ടെ​ണ്ണ​ൽ ടേ​ബി​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

വ​ട​ക​ര-37, കു​റ്റ്യാ​ടി- 40, കൊ​യി​ലാ​ണ്ടി -34, എ​ല​ത്തൂ​ർ-35, കോ​ഴി​ക്കോ​ട് സൗ​ത്ത്-34 എ​ന്നി​ങ്ങ​നെ​യും നാ​ദാ​പു​രം, പേ​രാ​മ്പ്ര, ബാ​ലു​ശേ​രി, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, ബേ​പ്പൂ​ർ, കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി, തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ൽ 28 വീ​ത​വു​മാ​ണ് ടേ​ബി​ൾ വി​ന്യാ​സം. ടേ​ബി​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​ന്നേ​ക്കും.

വോ​ട്ടെ​ണ്ണ​ലി​നാ​യി 617 കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, 750 കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, 837 മൈ​ക്രോ ഒ​ബ്‌​സ​ർ​വ​ർ​മാ​ർ എ​ന്നി​വ​രെ കൂ​ടാ​തെ വ​ര​ണാ​ധി​കാ​രി​ക​ൾ, ഉ​പ വ​ര​ണാ​ധി​കാ​രി​ക​ൾ, ഡാ​റ്റാ എ​ൻ​ട്രി, ടാ​ബു​ലേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്ന് പൂ​ർ​ത്തി​യാ​വും. വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ എ​ൻ​കോ​ർ പോ​ർ​ട്ട​ൽ വ​ഴി ത​ത്സ​മ​യം ല​ഭ്യ​മാ​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കു​മാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​നം. തെ​ർ​മ​ൽ സ്‌​കാ​നിം​ഗ്, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ഉ​റ​പ്പാ​ക്കും.

മ​ണ്ഡ​ലം, കൗ​ണ്ടിം​ഗ് കേ​ന്ദ്രം;

വ​ട​ക​ര – ഗ​വ. കോ​ള​ജ് മ​ട​പ്പ​ള്ളി, കു​റ്റ്യാ​ടി – മേ​മൂ​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, നാ​ദാ​പു​രം – ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് മ​ട​പ്പ​ള്ളി, കൊ​യി​ലാ​ണ്ടി – ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​യ്യോ​ളി, പേ​രാ​മ്പ്ര – പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ബാ​ലു​ശേ​രി – മ​ർ​ക്ക​സ് ഹൈ​സ്‌​കൂ​ൾ ബാ​ലു​ശേ​രി, എ​ല​ത്തൂ​ർ – വെ​സ്റ്റ്ഹി​ൽ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, കോ​ഴി​ക്കോ​ട് നോ​ർ​ത്ത് – ജെ​ഡി​ടി ഇ​സ്ലാം പോ​ളി​ടെ​ക്‌​നി​ക് വെ​ള്ളി​മാ​ട്കു​ന്ന്, കോ​ഴി​ക്കോ​ട് സൗ​ത്ത് – മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ച്ച്എ​സ്എ​സ്, ബേ​പ്പൂ​ർ – ഗ​വ. ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കു​ന്ന​മം​ഗ​ലം- കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജ് വെ​ള്ളി​മാ​ട്കു​ന്ന്, കൊ​ടു​വ​ള്ളി – കെ​എം​ഒ എ​ച്ച്എ​സ്എ​സ്, തി​രു​വ​മ്പാ​ടി – സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​നി​യ​ർ എ​സ്എ​സ് കോ​ര​ങ്ങാ​ട്, താ​മ​ര​ശേ​രി.

Related Articles

Leave a Reply

Back to top button