India

തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ ഭരിക്കും; ബുധനാഴ്ച സത്യപ്രതിജ്ഞ

കൊൽക്കത്ത: ബിജെപിക്കെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസിനേയും സർക്കാരിനേയും പരാജയപ്പെട്ടെങ്കിലും മമത ബാനർജി തന്നെ നയിക്കും. ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് നിയമസഭാ കൗൺസിൽ യോഗം ഏകകണ്ഠമായാണ് മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മേയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. നന്ദിഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ഈ ആറ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാൽ മതി.

അതേസമയം നന്ദിഗ്രാമിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞിട്ടുണ്ട്. ‘നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും’, എന്നായിരുന്നു മമത പറഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സുവേന്ദു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമിൽ ജയിച്ചത്.

Related Articles

Leave a Reply

Back to top button