Mukkam

കുറഞ്ഞ പലിശയ്‌ക്ക് വായ്‌പയുമായി കാരശ്ശേരി ബാങ്ക്

കാരശ്ശേരി: കോവിഡ്കാല പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കി കാരശ്ശേരി സഹകരണബാങ്ക്. നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെ 6.4% പലിശനിരക്കിലുള്ള എസ്.എൽ.എഫ്. വായ്പയാണ് മെമ്പർമാർക്ക് നൽകുന്നത്.

ആദ്യഗഡുവായി 5 കോടി രൂപയാണ് കാരശ്ശേരി ബാങ്ക് വിതരണം ചെയ്യുന്നത്. 2 ലക്ഷംരൂപവരെ ഒരുവർഷ കാലാവധിയിൽ നൽകും.

വായ്പവിതരണം ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ജന്നത്ത് തെക്കെതൊടികയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറൽമാനേജർ എം. ധനീഷ്, മാനേജർ രാജലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button