Koodaranji
ഉറുമി കുളിരാമുട്ടി പെരുംമ്പൂള ചപ്പാത്ത് ഉദ്ഘാടനം ചെയ്യ്തു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഉറുമി കുളിരാമുട്ടി പെരുംമ്പൂള റോഡിലെ ചപ്പാത്ത് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
മുൻ ഭരണസമതിയുടെ കാലത്താണ് 8 ലക്ഷം രൂപ മുതൽ മുടക്കിൽ പുഴയ്ക്ക് കുറുകെ ചപ്പാത്ത് നിർമാണം ആരംഭിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്യ്തു.
വാർഡ് മെമ്പർ ബോബി ഷിബുവിന്റെ അധ്യക്ഷയായി. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജെറിന റോയ്, പത്താം വാർഡ് മെമ്പർ ജോണിവാളിപ്ലാക്കൽ, വാർഡ് വികസന സമിതി മെമ്പർമാരായ രാജേഷ് മണിമലതറപ്പിൽ, ജിബിൻ മണിക്കത്തുകുന്നേൽ എന്നിവർ സന്നീഹിതരായി







