ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്:കാരശേരിയിലും പെരുവയലിലും കോവിഡ് നിയന്ത്രണം ശക്തമാക്കി

മുക്കം: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ കാരശേരിയിലും പെരുവയലിലും കോവിഡ് നിയന്ത്രണ നടപടികൾ ഊർജിതമാക്കി. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ് സാധാരണ നിലയിലേക്ക് അടുക്കുകയും നിയന്ത്രണങ്ങളിൽ ഇളവ് നേടുകയും ചെയ്തപ്പോൾ ഉയർന്ന ടിപിആർ നിരക്കുമായി കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിലാണ് കാരശേരിയും പെരുവയലും ഉൾപ്പെട്ടിരിക്കുന്നത്.
കളക്ടറുടെ റിപ്പോർട്ട് പുറത്ത് വന്നതോടെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഊർജിതമായ നടപടികളാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് സ്വീകരിക്കുന്നത്. രോഗ ബാധിത പ്രദേശങ്ങളിൽ കോവിഡ് പരിശോധനക്ക് ആളുകൾ വിമുഖത കാണിക്കുന്നതാണ് രോഗ പകർച്ചക്ക് പ്രധാന കാരണമെന്നാണ് വിവരം







