Thiruvambady
തുരങ്കപാതക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധ സമരം നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ 300 കേന്ദ്രങ്ങളിൽ ഇടത് മുന്നണി പ്രതിഷേധ സമരം നടത്തി. തുരങ്കപാത ഒരു കാരണവശാലും അനുവദിക്കില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന പിൻവലിക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.
വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങൾക്ക് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, മുൻ എം എൽ എ ജോർജ് എം തോമസ്, ടി വിശ്വനാഥൻ, കെ മോഹനൻ, ജോളി ജോസഫ്, ടി എം ജോസഫ്, സി ഗണേഷ് ബാബു, ജമീഷ് ഇളംതുരുത്തി തുടങ്ങിയവർ നേതൃത്വം നൽകി. തിരുവമ്പാടി ടൗണിൽ പത്ത് ഇടങ്ങളിലായാണ് സമരം നടത്തിയത്.