Thamarassery
പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് വീണ്ടും താമരശ്ശേരി പോലീസിന്റെ പിടിയില്‍

താമരശ്ശേരി: പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് വീണ്ടും താമരശ്ശേരി പോലീസിന്റെ പിടിയില്‍. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന അണ്ടോണ സ്വദേശി റഫീക്കാണ് പിടിയിലായത്.
145 പേക്കറ്റ് ഹാന്‍സാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കടയിലെ പച്ചമുളകിനടിയില് സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. കഴിഞ്ഞ പതിനേഴാം തിയ്യതി 140 പേക്കറ്റ് ഹാന്‍സുമായി ഇയാളെ പോലീസ് പിടികൂടിയിരുന്നു. താമരശ്ശേരി എസ് ഐ ശ്രീജേഷ്, സീനിയര്‍ സി പി ഒ വിനോദ് കുമാര്‍, സി പി ഒമാരായ അബ്ദുള്‍ റസാഖ്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടികൂടിയത്.






