Thiruvambady

തിരുവമ്പാടിയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച 1 പോസിറ്റീവ് കേസ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പഞ്ചായത്ത് പരിധിയിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. നിലവിൽ 53 പേർ ചികിത്സയിൽ കഴിയുന്നു. ജില്ലാ മൊബൈൽ ടീമിന്റെ നേതൃത്വത്തിൽ തമ്പലമണ്ണ അംഗൻവാടിയിൽ വച്ച് ഇന്ന് 92 പേരുടെ ആർ ടി പി സി ആർ പരിശോധന നടത്തി.

വാർഡ് 12, 16 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 10, 8, 13 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുല്ലൂരാംപാറയിൽ വച്ച് 247 പേർക്കും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 202 പേർക്കും കോവിഡ് വാക്സിനേഷൻ നൽകി.

Related Articles

Leave a Reply

Back to top button