Thottumukkam

പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രതിഷേധസൂചകമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

തോട്ടുമുക്കം: നാം ഒന്ന് നമ്മൾ ഒന്ന് എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ തോട്ടുമുക്കം യൂണിറ്റ് സംഘടിപ്പിച്ച തോട്ടുമുക്കം പ്രീമിയർ ലീഗ് സമാപിച്ചു. ഡി. വൈ. എഫ് ഐ തോട്ടുമുക്കം ജേതാക്കളായി. ഫ്രൻസ് പള്ളിത്താഴെ രണ്ടാം സ്ഥാനം നേടി

ജാതിയുടെയും മതത്തിനെയും പേരിൽ ആളുകളെ വേർതിരിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രധിഷേധമായാണ് മത്സരം സംഘടിപ്പിച്ചത്.
“നാമൊന്ന് നമ്മളൊന്ന് ” എന്ന മുദ്രാവാക്യവുമായി
പുലക്കുടിയിൽ അലൻ ഗിരീഷ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, മാമ്പറമ്പിൽ സിജോ സന്തോഷ്‌ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി, തോട്ടുമുക്കം ദേവസ്വംകാട് ഗ്രൗണ്ടിൽ വെച്ചു DYFI തോട്ടുമുക്കം യൂണിറ്റ് സംഘടിപ്പിച്ച
തോട്ടുമുക്കം പ്രീമിയർ ലീഗ് സമാപിച്ചു.
മത്സരത്തിൽ DYFI തോട്ടുമുക്കം ജേതാക്കളായി.
ഫ്രെണ്ട്സ് പള്ളിത്താഴെ രണ്ടാം സ്ഥാനം നേടി.

ഇന്ത്യൻ പ്രസിഡന്റുമായി സംവദിക്കാൻ അവസരം ലഭിച്ച തോട്ടുമുക്കം സ്വദേശിനി ഷഹന ജാസ്മിൻ , അണ്ടർ 17 കേരള ടീം അംഗമായ
ഉമർ മുക്താർ, ചെന്നൈയിൽ വെച്ചു നടന്ന ഓൾ ഇന്ത്യ ലെവൽ അബാക്കസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ റിയ ഷെറിൻ
എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തോട്ടുമുക്കം പ്രദേശത്തെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ മികച്ച കളിക്കാരനായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ മുഷ്താഖ്,
മികച്ച ഗോൾ കീപ്പറായി തോട്ടുമുക്കം DYFI യുടെ അഭിൻ,എന്നിവരെ തെരെഞ്ഞെടുത്തു.
സി. പി ഐ. എം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം ജോണി ഇടശ്ശേരി മത്സരം ഉത്ഘാടനം ചെയ്തു. സജിത്ത് പി കെ അധ്യക്ഷൻ ആയി.
സമാപന ചടങ്ങിൽ മത്സര വിജയികൾക്ക് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ്‌ കമ്മറ്റി അരുൺ ഇ,യും വാർഡ് മെമ്പർ കെ സി നാടി കുട്ടിയും സമ്മാനങ്ങൾ വിതരണം ചെയ്തു.

സി. എൻ വിശ്വൻ, സജിത്ത് പി കെ,
സന്തോഷ്‌ സെബാസ്റ്റ്യൻ, പി കെ റഫീഖ്, സാജു സെബാസ്റ്റ്യൻ, സച്ചിൻ സി, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button