Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 26 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 4 പേർക്കും ഇന്ന് നടത്തപ്പെട്ട 18 പേരുടെ ആൻ്റിജൻ പരിശോധനയിൽ 4 പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 76 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നു. വാർഡ് 17, 10 എന്നിവയിൽ 3 പേർക്ക് വീതവും വാർഡ് 1ൽ 2 പേർക്കും വാർഡ് 16, 13, 8, 5 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.







