Kodanchery
കോടഞ്ചേരിയിൽ സ്ത്രീപക്ഷ കേരളം പ്രചരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: സ്ത്രീപക്ഷ കേരളം പ്രചരണ-ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് കോടഞ്ചേരിയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ അധ്യക്ഷൻ ആയി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി വനജ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സോഫിയ ബെന്നി, വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ചാൾസ് തയ്യിൽ എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ശരത് സി എസ് നന്ദി പറഞ്ഞു.







