Mukkam
ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ മുക്കത്ത് പ്രതിഷേധ സൈക്കിൾയാത്ര നടത്തി.

മുക്കം : പെട്രോൾ, ഡീസൽ, പാചകവാതക വില അനുദിനം വർധിപ്പിക്കുന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾയാത്ര നടത്തി.
മുക്കം സിവിൽസ്റ്റേഷൻ പരിസരത്ത് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ശശികുമാർ കാവാട്ട് ഉദ്ഘാടനംചെയ്തു.
താമരശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് കെ. ഫവാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടി. സിജു, പി. വിപീഷ്, പി. അരുൺ, വി.പി. ജംഷീർ, എസ്. പ്രഭാകരൻ, കെ.കെ. ഷൈജേഷ്, കെ. മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.







