Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ജൂലൈ 24 നു ആനക്കാംപൊയിൽ മദ്രസയിൽ വെച്ച് നടത്തിയ 128 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 11 പോസിറ്റീവും ഇന്ന് പുല്ലൂരാംപാറ മദ്രസയിൽ വെച്ച് 60 ആർ.ടി.പി.സി.ആർ, 139 ആന്റിജനും നടത്തിയതിൽ 31 പോസിറ്റീവും ഉൾപ്പടെ ഇന്ന് പഞ്ചായത്ത് പ്രദേശത്തു 50 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചു.
വാർഡ് – 1,17 ൽ 11 പേർക്ക് വീതവും വാർഡ് – 2,12 ൽ 3 പേർക്ക് വീതവും വാർഡ് 3,8ൽ 7 പേർക്ക് വീതവും വാർഡ് – 5,6,15,16 ൽ ഒരാൾക്ക് വീതവും വാർഡ് – 7,13 ൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 286 പേർ ചികിത്സയിൽ ആണ്. ഇതിൽ 239 പേർ വീടുകളിൽ കഴിയുന്നു.
നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് കോവിഡ് ടെസ്റ്റ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരുന്നില്ല.







