Kodanchery

10000 രൂപ പ്രതീകാത്മക പെൻഷൻ നൽകി; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ്

കോടഞ്ചേരി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക പെൻഷൻ 10000 രൂപ കോടഞ്ചേരി പഞ്ചായത്തിലെ കാനത്തിൽ ഷേർളി എന്ന കുടുംബനാഥയ്ക്ക് അബ്രാഹം വാമറ്റത്തിൽ കൈമാറി.

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി വി. ജോസഫ് 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ നൽകേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ഇബ്രാഹിം ഹാജി പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ രാജേഷ് വാഴേപറമ്പിൽ, തങ്കച്ചൻ പുലയം പറമ്പിൽ, സലിം വാമറ്റത്തിൽ, മാത്യു കുമ്പപ്പിള്ളിൽ, കബീർ പുല്ലൂരാംപാറ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button