Local

ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ തിരുവമ്പാടിയിൽ പ്രതിഷേധ സമരം നടത്തി

തിരുവമ്പാടി: സർക്കാർ ഹോട്ടൽ മേഖലയോട് കാണിക്കുന്ന നിക്ഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് കെ എച് ആർ എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി.

തിരുവമ്പാടി യൂണിറ്റ് നടത്തിയ സമരപരിപാടിക്ക് യൂണിറ്റ് പ്രസിഡന്റ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അബ്ദു കോരങ്ങാട് സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ ആർ സന്തോഷ്, സെക്രട്ടറി ഷിജി, വൈസ് പ്രസിഡന്റ് വിനോദ്, സ്‌മിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button