Thiruvambady
ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റ് ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി : ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റ് ഔപചാരിക ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ശേഷം 3:30ന് കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. മുൻ എം എൽ എ ജോർജ് എം തോമസ് മുഖ്യ പ്രഭാഷണം നടത്തും. വി കെ പീതാംബരൻ, ടി കെ വിശ്വൻ, ടി എം ജോസഫ്, സി ഗണേഷ് ബാബു, ജോളി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ശ്രീനാരായണ സന്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ആലംബഹീനരായ ജനവിഭാഗങ്ങക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ശിവഗിരി ശ്രീനാരായണ സന്യാസ പാരമ്പര്യത്തിൽപെട്ട സ്വാമി ജ്ഞാനതീർത്ഥയുടെ മേൽനോട്ടത്തിലാവും ട്രസ്റ്റ് പ്രവർത്തിക്കുക.







